New York

Call Us : +1 (516) 589-0669

-14. ShanghuPushpam (Y – J)

by

Krishna Kripa

on

May 15, 2025

ശംഖുപുഷ്പം

Link (Audio)

തിരു നാമകീർത്തനം പാടുവാനല്ലെങ്കിൽ

നാവെനിക്കെന്തിനു  വെറുതെ കണ്ണാ ?

തിരു നീല മിഴികളിൽ എഴുതുവാനല്ലെങ്കിൽ 

ശംഖുപുഷ്പങ്ങൾ വിടരുന്നതെന്തിനായ്  ?

അഞ്ജനവർണ്ണ ച്ചുരുൾ മുടിയിൽ ഞാൻ

ചേലൊത്ത സ്വർണ്ണമയിൽപ്പീലിച്ചാർത്തവേ

ഇളംതെന്നൽ താളത്തിൽ  ഇളകുന്ന അളകങ്ങൾ

ജീവനിൽ തുടിയ്ക്കുമെൻ ഇടക്കതൻ താളമായി

താരാട്ടു പാടി താരകൾ നിറയുന്ന

നീലാംബരത്തിൽ നീ മാഞ്ഞു മറയുന്നോ!

കാറ്റിൻറെ കയ്യിലെ ചിത്രപതംഗമായ്

നിന്നിലേയ്ക്കായ് ഞാൻ പറന്നുയരും, കണ്ണാ

നിന്നിലേയ്ക്കായ് ഞാൻ പറന്നുയരും

KrishnaKripa 04-14-22