
പഞ്ചമുഖരുദ്രാക്ഷം (S)https://www.youtube.com/embed/LZVLEcHYkIg
Link(AI-AARABHI-Pahi Parvatha)
പഞ്ച മുഖ രുദ്രാക്ഷ ജപമാല ഏന്തി ഞാൻ,
പദ്മതീർത്ഥ കുള കടവിൽ നിൽക്കെ,
പഞ്ച ഭൂതങ്ങളും ധ്യാനിച്ചു കൈകൂപ്പി,
പദ്മനാഭൻ തന്റെ നടയിലെത്തി
ഹൃദയാന്തർ ഭാഗത്തും, സ്‌മൃതിയിലും, കനവിലും,
ഹരിയുടെ മുരളീ നിനാദം മാത്രം.
ഹരിതാഭ ചൂഴുന്ന വൃന്ദാവനത്തിന്റെ,
ഹരമായി രാധാ സമേതനായി.
അഴകിന്റെ തികവായ് നീ ഒഴുകി എത്തുമ്പോൾ
മിഴികളിൽ പെരുമഴക്കാലമായീടും
നിത്യവും കണികണ്ടുണർന്നെഴുന്നേൽക്കുവാൻ,
നിറ മഴവില്ലായി വിരിയൂ ശ്രീ ഹരേ!
KrishnaKripa 09-12-23