സിന്ദൂരം ചാർത്തിയ വൈശാഖ സന്ധ്യയിൽ
ഓർമ്മകൾ നിന്നിലായ് സഞ്ചരിച്ചീടുമ്പോൾ
പാറിപ്പറക്കുന്ന ശലഭമായ് എൻ മനം
മായാത്ത മാധവ മധുരസ്വപ്നങ്ങളിൽ
പൂനിലാപുഞ്ചിരിപൊൻതിരി വെട്ടത്തിൽ
നിഴലെന്ന പോലെ ഞാൻ അനുഗമിച്ചീടവേ
അരികത്തണയുമ്പോൾ പ്രഭയേറ്റു വിടരുന്ന
അർച്ചനാ പുഷ്പങ്ങൾ എന്നിൽ ബാക്കി
നിന്മിഴിത്തുമ്പിനാലൊന്നുഴിഞീടുമ്പോൾ
അന്തരംഗാന്ധകാരങ്ങളകന്നുപോയ്
മനസ്സിലെ നന്മതൻ വീഥികളിലായ്
തെളിയുന്നു സൗന്ദര്യ നിർമ്മാല്യ ദർശനം