New York

Call Us : +1 (516) 589-0669

133. Upanishad (S)

by

on

August 23, 2023

ഉപനിഷദ് (S)Link(Jayashree)

Link(Deepthi-p)

താരിളം തളിരായ് കരളിലെ മോഹമായ്

താനേ നീ എത്തുമോ ധർമ്മ പഥത്തിൽ?

എന്നിലെ പൂർണ്ണ സ്വരൂപന്റെ ദൃശ്യമോ,

എന്നിലെ മംഗള പൊരുളിൻ കാടാക്ഷമായ്.

ഉള്ളിലുറങ്ങീടും ആത്മ സ്വരൂപമേ,

ഉപനിഷത്തെന്നിൽ പകർന്നീടണേ,

ഞാൻ സ്വയം ഗീതയായ് മാറുമെങ്കിൽ നിത്യം

ഞാനെൻ ചിത്തത്തെ നേദ്യമാക്കാം.

കർമ്മഫലങ്ങളാൽ കാലം വിതക്കുന്ന,

കണ്ണുനീർ തുള്ളികൾ മുത്തായ് മാറവേ,

നിൻ കൃപാ വൈഭവ വരദാനമോ ഹരേ!

നീയെന്നിൽ ആത്മ ജ്ഞാനമായ് നിറവതും

നീയെന്നിൽ ആത്മ ജ്ഞാനമായ് നിറവതും

താരിളം = പട്ടുപോലെ , നിറവതും =നിറയുന്നത്

KrishnaKripa 08-23-23