New York

Call Us : +1 (516) 589-0669

MayaPrapancham

by

on

മായാപ്രപഞ്ചംLink(Deepti,Voice only)

Link(Deepti with Musc)Link(MINUS)

പഞ്ചഭൂതാത്മിക ദൃശ്യപ്രപഞ്ചത്തിൽ

പ്രപഞ്ചം നിറയുമീ പുണ്യത്തിടമ്പേ

പഞ്ചഭൂതങ്ങളെ സാക്ഷിയാക്കീ  എന്നും

പഞ്ചകോശാവൃത സാക്ഷിയെ തേടി ഞാൻ

പഞ്ചമുഖരുദ്രാക്ഷ ജപമാലയേന്തി  

പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു ഉരുവിട്ട്

ചഞ്ചല മാനസ ചിന്തകൾ ശാന്തമായ്

പഞ്ചേന്ദ്രിയങ്ങളിൽ സ്പന്ദനമായ്, നീ    

അഞ്ചിതമാകുമീ മായാപ്രപഞ്ചത്തിൽ

അചഞ്ചലാധാരമാം ഉത്തമ ധാമമേ

മാനസമഞ്ചലിൽ  നീ വരുമ്പോൾ, ഹരേ

സാദാചിന്തായന്ത്രനിയന്ത്രണം നിശ്ചയം