ദൂരെയൊരോമൽ കിനാവിൻറെ ചില്ലയിൽ
കുളിരിനു കൂട്ടായ് കൂരിരുട്ടിൽ ഞാൻ
കാത്തിരുന്നു കാർവർണ്ണനെ കാണുവാൻ
കാന്തനെ കാത്തിടും കണ്മണി പോലവേ
മന്ദമാരുതൻ മെല്ലെത്തലോടി
പാറിപ്പറക്കുമാ നീലച്ചുരുൾമുടി
അഴകേറും നെറ്റിയിൽ വീണിളകുമ്പോൾ
സുന്ദരാ, ദർശനം എത്ര മനോഹരം
കൂത്തമ്പലത്തിൻറെ പുറകിലായി വന്നു നീ
സോപാനത്തിങ്കലായ് വന്നു നീ പാടിയ
വേണുഗാനമൃതരാഗസുധാവർഷം
മനസ്സിലെ മരിയ്ക്കാത്ത ഓർമ്മകളായി