New York

Call Us : +1 (516) 589-0669

-56. Vakachharthu

by

on

February 3, 2022


വാകച്ചാർത്Link( Tamil-AI)

വാകച്ചാർത്തിനു വാസനപ്പൂക്കളാൽ

വനമാലയൊരുക്കി ഞാൻ വാടാതെ വയ്ക്കവേ

ഓരോ മലരിലും, ഓരോ തളിരിലും

പാറിപ്പറക്കുന്നു പൂമ്പാറ്റ പോലെ നീ

കൃഷ്ണാ, നീ പാറിപ്പറക്കുന്നു പൂമ്പാറ്റ പോലെ

വൃന്ദാവനത്തിലെ പരിമളം പകർന്നുപോം

ശുദ്ധമാം പുലർക്കാല തെന്നലിലൂടെ

മാനസം കവർന്നിടും നിൻ മൃദുഭാഷണം

ഒരു ദിവ്യ സുന്ദര ശ്രുതിലയമായി

ഇളംകാറ്റിലിളകും നിൻ അളകങ്ങൾ പോലെ

പീതാംബരം മെല്ലെ ചാഞ്ചാടിയാടുമ്പോൾ

ആലോല സുന്ദര സുലോചനനായ്,ഹരേ

മമ മുന്നിൽ നിന്നും നീ മായാതെ മാധവാ

KrishnaKripa 02-03-22