മാനസേ നെയ്തൊരു കാഞ്ചനനൂലിനാൽ
സ്വർഗ്ഗത്തിലോട്ടുള്ള ദൂരം അളക്കവേ
നിഴലായ് നിറഞ്ഞു നീ നിനവിലും കനവിലും
ഭൂമിയെ സ്വർഗ്ഗ സമാനമാക്കി, ഹരേ!
സ്നേഹമായ് എന്നിൽ നിറഞ്ഞു തുളുമ്പുമ്പോൾ
ഈ വിശ്വമെല്ലാം ഇന്ദ്ര ലോകങ്ങളായ്
പ്രാണൻറെ രേണുവാം പരമാണുവിലായ്
അറിയാതലിഞ്ഞു ഞാൻ നീ മാത്രമായി
എനിക്കു വളരുവാൻ തണലായ് നിന്നു നീ
എനിക്കു ഉയരുവാൻ തുണയായ് വന്നു നീ
ഈ മണ്ണിൽ നിന്നും ഞാൻ മറയുന്ന നേരം
സുഖനൊമ്പരത്തോടെ നിന്നെയോർക്കും, പ്രഭോ!