Link(Aആത്മനാഥൻI)

(SimhedriMadyamam AI)
മൗനിയാം മുനിയുടെ ഭാവമണ്ഡലം പോലെ
മൗനാനുഭൂതിതൻ മടിത്തട്ടിൽ മയങ്ങവേ
ആത്മാനുരാഗത്തിൻ ആദ്യനൊമ്പരം
ആത്മനാഥാ ഞാൻ അരുളുവതെങ്ങിനെ ?
മോഹമുണർത്തും നിൻ നീലമിഴിയിണ
മാനസം കവരുന്നു ശൃംഗാര ലഹരിയാൽ
അരികത്തണയുമ്പോൾ കോരിത്തരിയ്ക്കും ഞാൻ
മൊഴിയുവതെങ്ങിനെ എന്നാത്മ ഭാവങ്ങൾ ?
ആയിരം പരിഭവം പറയുവാൻ അറിയാതെ
ആ വിരിമാറിൽ ചായുവാൻ കഴിയാതെ
വാടിക്കൊഴിയുമെൻ മോഹത്തിൻ മലരുകൾ
നിൻ കാലടിയിൽ ഞാൻ കാഴ്ചവയ്ക്കും, നാഥാ
നിൻ കാലടിയിൽ ഞാൻ കാഴ്ചവയ്ക്കും
KrishnaKripa 04-10-22