New York

Call Us : +1 (516) 589-0669

-59. Kudamulla

by

on

November 27, 2021

-59. Kudamulla

Linkകുടമുല്ല(Deepthi)

Link(Deepti with Music)Link(Tamil)Link(TRACK)

 കുടമുല്ല  പൂനുള്ളി  മാലിക തീർക്കുമ്പോൾ

പുറകിലായി വന്നു നീ മിഴി പൊത്തിയോകൃഷ്ണാ !

നിൻ  മൃദുലാംഗുലി  സ്പർശനത്താലെ

വരമഞ്ഞൾക്കുറിയെൻ്റെ മാഞ്ഞു പോയോ ?

എൻമനോജാലക പഴുതിലൂടെ നീ

വൈകിയെന്നാകിലും ആഗമിച്ചപ്പോൾ

ശോകങ്ങൾ അകലുന്നു വിദൂരമെങ്ങോ

അരുണോദയത്തിലെ ഇരുളെന്നപോലെ

നിന്നെക്കുറിച്ചുള്ള സുന്ദര സ്വപ്‌നങ്ങൾ

ചുവടുകൾ വയ്‌ക്കും ഈ നീലരാവിൽ, കൃഷ്ണാ

ഒരുവാക്കു പറയാതെ അകലെ  നീ മറയാതെ

ഇരുളിൽ ഞാൻ  ഏകയായ് കാത്തിരിപ്പൂ

KrishnaKripa 11-27-21