New York

Call Us : +1 (516) 589-0669

124-Bhramalokam

- Bhramalokam

by

Sathish menon

on

Chenchuritti

കർമ്മ രഹസ്യങ്ങൾ നിലവറയിൽ പൂട്ടി

മർമ്മ സിദ്ധാന്തത്തിൻ കലവറയായ് കാലം

ജൻമം വിട്ടകലുമ്പോൾ ദേഹവും ദേഹിയും

കന്മഷ നാശനാ കൈ വെടിഞ്ഞീട ല്ലേ.

 

ചഞ്ചലമാമെൻ ചിന്തകൾ മായുവാൻ

പുഞ്ചിരി തൂകി എൻകൂടെ വാഴണേ.

പഞ്ചഭൂതങ്ങൾ മേനി വെടിയുമ്പോൾ

നെഞ്ചകത്തു നിറയണേ മാധവാ

 

മെല്ലെ മെല്ലവേ കൺകൾ അടയുവാൻ

തെല്ലു നേരമെൻ മിഴികൾ തഴുകണേ,

മാനസം കാത്ത നിശ്വാസം നിശ്ചലം

മോഹനാ നിൻ തിരുമുഖം തെളിയണേ

 

ഇന്നിതാ ശ്രേഷ്ഠ നരജൻമ്മം മായുമ്പോൾ

നിന്നിലെ ബ്രഹ്മലോകത്തു ചേർന്നിടും.

സർവ്വ ജീവനും നിന്നിൽ ലയിച്ചിടും

ഉർവ്വിനാഥന്റെ തൃപ്പാദ പദ്മത്തിൽ.