New York

Call Us : +1 (516) 589-0669

-120. Parimalam ( Y-M )

by

on

August 16, 2021

പരിമളംLink(AI) Sudha Saranga

Link  (Audio – Malavika)

ഗ്രാമീണ സന്ധ്യയെ സിന്ദൂരമണിയിച്ചു

ആഴിയിൽ ആദിത്യൻ ആഴ്ന്നിറങ്ങുമ്പോൾ

അകലെ ആകാശത്തായ് ഓരോരോ താരകൾ

പകലിനെ പരിഹസിച്ചോടിയെത്തി

കുളിരേകും ഇരുളിലേയ്ക്കടിവച്ചു നീങ്ങവേ

ചിതറിയ ചിന്തകൾ ചേക്കേറിടുന്നു

അഴകേറും കനവുകൾ അകലുന്നുവോഎന്നിൽ

പുഞ്ചിരി തൂകി നീ മറഞ്ഞു പോയോ?, കൃഷ്ണാ

പൂമുഖ മുറ്റത്തെ പ്രഭാതകിരണത്തിൽ

പുഷ്പങ്ങൾ പരിമളചെപ്പു തുറന്ന്

പുലർകാല തെന്നലായ് സുഗന്ധം പങ്കിടവേ

മുഴങ്ങുന്നു മനം കവർന്നൊരുവേണുഗാനം

KrishnaKripa 08-16-21