
വിശ്വചക്രംLink(AI-F),Link(Ai-F)
Link(AI-M)
മനതാരിൽ വിരിയാൻ വിതുമ്പുന്ന മൊട്ടിലെ
തുളുമ്പുന്ന തേൻകുടം നുകരുവാനായി
അകതാരിൽ ശലഭമായ് നീയില്ലെങ്കിൽ
എന്തിനു വെറുതെ മധുകണം മലരിൽ
മാധവാ, എന്തിനു മധുകണം മലരിൽ
അന്തരംഗത്തിലെ അന്തഃ പ്പുരത്തിലായ്
കണ്ണൻറെ കാലൊച്ച കേട്ട പോലെ
മാനസ മഞ്ചലിൽ മലരുകൾ വിതറി
മാധവാ നിന്നെ ഞാൻ സ്വീകരിയ്ക്കും
ചിന്തയിലെന്നും നിറയുന്ന മാധവാ
ഈവിശ്വചക്രം തിരിയ്ക്കുന്ന യാദവാ
നിന്നെക്കുറിച്ചുള്ള ഓർമ്മകളോരോന്നും
പൊന്നിൻ തിടമ്പുപോൽ നെഞ്ചിലേറ്റും, ഞാൻ
പൊന്നിൻ തിടമ്പുപോൽ നെഞ്ചിലേറ്റും
KrishnaKripa 04-23-22