New York

Call Us : +1 (516) 589-0669

117. RagaSudha

by

on

രാഗസുധLink(AI-AARABI) Pahi Parvatha

അത്യന്തം അരികിലായ് ഹരിയിരുന്നിട്ടും

അറിയാതെ തേടുന്നു അകലങ്ങളിൽ മാത്രം

അരികത്തണയുന്ന ആത്മസ്വരൂപാ

അകതാരിൽ തെളിയണേ, അനവരതം

തിരുമന്ദഹാസവെണ്ണിലാവൊളിതൂകി

മാനസപുഷ്പം നീ വിടർത്തുകില്ലേ?

മായാന്ധകാരത്തിൻ അന്തകനായി നീ

എൻ ഹൃദയകോവിലിൽ തിരിതെളിയിക്കൂ

ചിത്തരാഗങ്ങളെ നിഗ്രഹിച്ചീടുന്ന

നിൻ ദിവ്യനാമസങ്കീർത്തനങ്ങൾ

സപ്തസ്വരങ്ങൾക്കും അപ്പുറത്തല്ലോ

തിരുമന്തമൃദുഗാനരാഗസുധാരസം

KrishnaKripa 06-24-23