ഹൃദയ ശ്രീ കോവിൽLink(AI-F) Hamir Kalyani
Link(AI-REF)https://www.youtube.com/embed/U5ocQhyb0E8
ഇനിയെത്രനാൾ ഞാൻ കാത്തിരിയ്‌ക്കേണം
ത്വദ്രൂപ ദർശനമേകുവാൻ , കൃഷ്ണാ
മായാ മയൻ തന്റെ ഓർമ്മകൾ മാത്രം,
മനതാരിൽ മൊട്ടിട്ടുണരുന്നു നിത്യവും.
വിജനമാം വീഥിയിൽ തേടി അലഞ്ഞു ഞാൻ ,
വിവിധനാമ സംഗീർത്തന ജപവുമായ് ,
സംസാര സിന്ധുവിൽ മുങ്ങി മറയാതെ,
കം സാരേ! നിൻ തുണ, തുഴയാകണേ.
സത്യ പൊരുളായി കൂടെയുണ്ടാകണേ,
സന്തതം അന്ധകാരാന്തകനായി
ഹൃദയ ശ്രീ കോവിലിൽ നിറദീപമായിട്ടു
ഹൃത്തിൻ ശാന്താകാര പൊരു ളായ് ജ്വലിക്കണേ.
KrishnaKripa 06-22-23