കാർവർണ്ണാ നീ എന്തേ ചാരത്തണയാത്തു
മണിവർണ്ണാ നീ ചൊല്ലൂ കനവിലായ് തെളിയാത്തൂ
ഇന്നെന്തേ കൊലുസ്സിൻറെ കിലുക്കം ഞാൻ കേട്ടില്ല
പാഴ്മുളംതണ്ടിൻറെ നാദവും കേട്ടില്ല
കാറൊളി വർണ്ണനെ കാണാൻ കൊതിച്ചു ഞാൻ
കേഴുന്ന കാര്യം മറന്നു പോയോ നീ
ജീവിതാന്ത്യം വരെ കാത്തിരിയ്ക്കും ഞാൻ
ഒരു ക്ഷേത്രപാലകൻ എന്ന പോലെ
പുഞ്ചിരി കലരും നിൻ പൂർണ്ണ കടാക്ഷവും
സർവ്വ മുനികളും വാഴ്ത്തും മൊഴികളും
ആദ്ധ്യാത്മചൈതന്യ ബോധമുണർത്തി
അറിവിൻറെ ജാലകം എന്നിൽ തുറന്നു നീ