ശാശ്വത ശാന്തിക്കായ് സതം തേടുന്നു,
ശ്യാമ കളേബര തിരു ചേവടികൾ.
നിന്നുടെ കൃപയാം വലയത്തിൽ എൻ ജന്മ്മം,
എന്നെന്നും തൃപ്പാദം ചേർത്തിടേണേ
സ്വന്തം അല്ലാത്തോരനന്തമാം “നാളേകൾ”,
സ്വന്തം എനിക്കീ നിമിഷം മാത്രം.
എന്നും ദർശിക്കുമീ മായിക ലോകമോ,
ഒന്നും തരാതങ്ങു മാഞ്ഞു പോകും.
മൃത്യുവിൻ കാലൊച്ച കേൾക്കുന്ന നേരം
കൃത്യമായ് ഗേഹമോ അന്യം, അസത്യവും.
ജീവിതം വെറുമൊരു ശോകാന്ത നാടകം,
ജീവന വേഷങ്ങൾ കെട്ടി ആടുന്നു നാം!!!