കലാസൃഷ്ടി (S)Link(Deepti-Voice)

Link(Music)https://www.youtube.com/embed/jvR8UEw3dQ8 Link(Sahana)
അറിയാതെ തളിരിടും സുന്ദര സ്വപ്നമേ
അറിവോലും കല്പനാ വൈഭവം വിശ്രുതം,
സങ്കൽപ്പ ലോകത്തിൽ കതിർ ചൂടിനിൽക്കുവാൻ
കനവുകളെ നിങ്ങൾക്കെന്തു ചേതം?
ഒരു നാൾ വിടരുമീ കനവുകൾ എന്നിലായ്
ചിര കാല സ്വപ്നത്തിൻ നിത്യ വസന്തമായ്,
ഭാവനാ മണ്ഡലം പുടവ ചാർത്തീടവേ
ഭാവിയിൽ കാണുമൊരു പൂർണ്ണ ചന്ദ്രോദയം.
കനവുകൾ നൽകിയൊരാത്മ ഭാവങ്ങളെ
കവിതയായ് എൻ വിരൽ തുമ്പുചേർക്കും
കലികാല വൈഭവം തൊട്ടു തീണ്ടാത്തൊരു
കനലെൻ കവിതക്കു മറ്റേറ്റിടും.
KrishnaKripa 06-16-23