എന്നിലുദിച്ചീടും ആത്മീയ ചിന്തകൾ
എൻ കാവ്യ രചനകൾക്കാധാരമായ്
ഉത്തമ സത്സംഗ സംസ്കാര ഹേതുവാൽ
ഉത്തുംഗമേറിയെൻ ഈശ്വരാവേശവും
നിത്യസത്യമാം സാക്ഷീചൈതന്യമേ
നിത്യനിർവ്വാണ സത്യസ്വരൂപമേ
സർവ്വ വ്യാപിയാം നിന്നെ സ്മരിക്കുവാൻ
സാധനകൾ വേണ്ടാ, വേദമന്ത്രങ്ങളും
ഈശ്വരാ നീയാണ് ഞാൻ എന്ന സങ്കൽപ്പം
ഇന്ദ്രിയങ്ങൾക്കവബോധം നൽകുന്നു
അദ്വൈത ചിന്തനം എത്ര മനോഹരം
ആത്മചൈതന്യം നീ മാത്രമാം ഹരേ