കർമ്മംLink(AI-F) Thodi
നിരന്തരം കർമ്മങ്ങൾ ചെയ്യുമെന്നാകിലും
കർത്തുത്വ ബോധത്തെ നിഗ്രഹിച്ചുയരുവാൻ
സർവ്വ കർമ്മങ്ങളും ദേഹധർമ്മങ്ങളായ്
കർമ്മ കാണ്ഡങ്ങളിൽ ചേർത്തുവച്ചീടാം ഞാൻ
ധർമ്മബോധത്തോടെ കർമ്മങ്ങൾ ചെയ്തീടാം
ധർമ്മ ദൈവങ്ങളെ ഹൃദയേ പ്രതിഷ്ഠിയ്ക്കാം
കർമ്മ രഹസ്യങ്ങൾ വിസ്തരിച്ചോതുന്ന
വേദമർമ്മങ്ങളായ് പരിണമിച്ചീടാം ഞാൻ
സ്വാത്മദിവ്യഭാവം എന്നിൽ ഉദിയ്ക്കുമ്പോൾ
“സർവ്വം ഏകം” തത്ത്വo ചിത്തത്തിലുണരും
ത്യാഗകുതൂഹല മാനസം പണിയുവാൻ
നിന്മടിത്തട്ടിലായ് അണയട്ടെ ഞാൻ നിത്യം
KrishnaKripa 09-18-21