New York

Call Us : +1 (516) 589-0669

1. PriyaRahasyam

by

on

January 28, 2025

പ്രിയരഹസ്യം

എൻ പ്രിയരഹസ്യങ്ങൾ പറയുവാനറിയാതെ

പ്രിയമാനസാ ഞാൻ അരികിലെത്തി

പരിഭവം പറയാത്ത ആത്മാനുഭൂതികൾ

കരളിലായ് കിളിർത്ത പൊന്നിൻക്കിനാക്കളായ്    

സുന്ദര സ്വപ്നത്തിൽ കുളിരേകാൻ വന്നു നീ

സങ്കല്പ സാമ്രാജ്യം പണിതുയർത്തി, എന്നിൽ

നീലവിരിമാറിൽ  നീ,  എന്നെ ഒതുക്കവേ

വിരലിലായ് വിരിയുന്നു എൻ ഇൻഗിതങ്ങൾ 

മണി മാറുപുണരുന്ന മലർമാല്യം ഉലഞ്ഞുവോ?!

നെഞ്ചിലെ ചന്ദനക്കുറി ഞാൻ മാച്ചുവോ?!

തിരു ഹൃദയാംബുജ മധു ഞാൻ നുകർന്നുവോ?!

 ഭക്തലോലയാം രാധയായ് മാറിയോ?, കൃഷ്ണാ

ഞാൻ, ഭക്തലോലയാം രാധയായ് മാറിയോ?

Leave a Reply

Your email address will not be published. Required fields are marked *