
മതം
Link(Audio-Sandeep)
ധ്യാനാഗ്നിയിൽ ഞാൻ മഗ്നനായീടവേ
വേദാന്തരഹസ്യങ്ങൾ അനാവൃതങ്ങളായി
ശാന്തിയാണെൻ സ്വർഗ്ഗം, ജീവിതം മതവും
ബോധമാം ഈശനെ ഹൃദയത്തിൽ കാണാം
സ്നേഹമന്ത്രത്താൽ പ്രകൃതിയാം ഗ്രന്ഥത്തെ
ജീവിതപാഠമായ് അനുശീലിയ്ക്കും ഞാൻ
വിഗ്രഹപ്പൊരുളിനെ തേടിയലയുമ്പോൾ
ആത്മതത്ത്വങ്ങൾ തെളിയുന്നു ഉള്ളിലായ്
മണ്ണിൻറെ മാറിലായ് തീർത്ഥം തളിച്ച്
തത്ത്വമസിതത്ത്വ വിത്തുകൾ പാകിയും
അദ്വൈത സാരപ്രരോഹം മുളപ്പിച്ചു
സത്യധർമ്മങ്ങൾ ഞാൻ മാറോടു ചേർക്കും
സത്യധർമ്മങ്ങൾ ഞാൻ മാറോടു ചേർക്കും
KrishnaKripa 05-25-22
(മതം= അഭിപ്രായം ; പ്രരോഹം = കൂമ്പ്, തളിര് )