നാമസങ്കീർത്തന മാല വേണ്ടാ,- നാവിൽ
ഈശ്വരാ, നീയാണ് ഞാനെന്ന തോന്നൽ മതി;
” ഞാൻ നിന്നിലാണെന്ന ” ബോധം മതി,
എന്റെ ആലോചനകളോ നീ മാത്രമേ !
അഖിലം ചമച്ചൊരെൻ ദേവാ,
തവ പരിപാലനത്തിലീ നാനാ
ചലനങ്ങൾ വാഴുമലിയും മോദാൽ,
അവയാകെ നിൻ നാമരൂപം !
പുല്ലായി പുഴുവായി കല്ലായ് മാറി,
നിന്നിൽ ഞാൻ നിത്യം മരുവും ;
” നീയെന്ന ഞാൻ ” നിന്നിൽ വാഴും,
ജീവനാനന്ദമീ രൂപനാമം !