New York

Call Us : +1 (516) 589-0669

020420-Arpanam (0047)

- Arpanam

by

Sathish menon

on

ഞാൻ അറിയാതെന്റെ മനസവീണയിൽ

അണയുന്നതാണീ  ഗാനാർപ്പണങ്ങൾ !

ആരാരുമറിയാതെ എന്നെ ഉണർത്തിയ

നിൻ കൃപാധാരക്കായ്  ആത്മസമർപ്പണം !!

 

ചഞ്ചല ചിത്തത്തിൽ ചിന്തകൾ വളരാതെ

മാധവാ നീ എന്നിൽ ബോധമായ് നിറയുമോ !

നിരന്തര  ജപമാകും  ” അഹം ” എന്ന  ഭാവത്തെ

നിമ്മാല്യ പുഷ്പമായ് ബാഷ്‌പീകരിക്കണേ !

മാനസേ ഞാൻ ഇന്നു കോർക്കുമീ മാലിക

സത്യസ്വരൂപാ നീ സ്വീകരിക്കേണമേ !

 

തിരി നൂറു തെളിയും നിലവിളക്കായ്, നിന്റെ

തിരുമുഖം ഉള്ളിൽ ഞാൻ പ്രതിഷ്ഠിച്ചു  വച്ചു

പ്രാരാബ്ധം കാട്ടുന്ന കൂത്താണ് ജീവിതം

കളിക്കൂട്ടുക്കാരനായ് നീ വരില്ലേ ? , കൃഷ്ണാ,

എനിക്കൊരു  തുണക്കായ്  എന്നുമെൻ ചാരെ !