ഓം ശ്രീ ജയ് ശ്രീരാം..
ഓം ശ്രീജയ് ശ്രീരാം…
നടവരമ്പത്തെ മണ്ണിൽ വിളങ്ങുന്ന വായു പുത്രാ
നിൻ ചൈതന്യമാം ഭാവം
ഹൃദയത്തിൽ രാമനാമം ജപിക്കവേ
ഭക്തന്റെ പ്രാണനായ് മാറുന്നു എന്നും
മാറുന്നു എന്നും
ദക്ഷിണാമുഖനായി കാരുണ്യ രശ്മികൾ തൂകി
നി വാഴുന്ന പുണ്യഭൂമി
തീരാത്ത വ്യാധിയും ശനിദോഷ ദുഃഖവും തിർക്കുന്നതല്ലോ ?
നിൻ കൃപാ ദൃഷ്ടി
നിൻ കൃപാ ദൃഷ്ടി
അവിൽ നിവേദ്യവും വടമാല
ചാർത്തിയും
ഭക്തർ തൻ സങ്കടം
ചൊല്ലിടുന്നു
വെണ്ണ പോൽ മെല്ലെ ഉരുകുന്ന നൊമ്പരം
മാറ്റി.നി തുണയേകു ഹനുമാന്ദനെ വെണ്ണ പോൽ മെല്ലെ ഉരുകുന്ന നൊമ്പരം
മാറ്റി.നി തുണയേകു ഹനുമന്ദനെ
ഹനുമന്ദനെ….
രാമനാമത്തിന്റെ പുണ്യം തുളുമ്പുന്ന ശാന്തമാം
സന്നിധി പ്രഭ ചൊരിയവേ
രാമനാമത്തിന്റെ പുണ്യം തുളുമ്പുന്ന ശാന്തമാം
സന്നിധി പ്രഭ ചൊരിയവേ
കരിനിഴൽ മാറ്റുന്ന കാരുണ്യരൂപനായ്
കനിവോടെ വാഴുന്നു
രാമദാസൻ
കരിനിഴൽ മാറ്റുന്ന കാരുണ്യരൂപനായ്
കനിവോടെ വാഴുന്നു
രാമദാസൻ
ഓം ശ്രീ ജയ് ശ്രീരാം
ഓം ശ്രീ ജയ് ശ്രീരാം..
ഓം ശ്രീ ജയ് ശ്രീരാ