New York

Call Us : +1 (516) 589-0669

0092-Neelakarvarnnan

- Neelakarvarnnan

by

Krishna priya

on

നീലക്കാർ വർണ്ണൻ ❤️1816126
രാഗം: മോഹനം
താളം: ആദിതാളം

1. നീലക്കാർവർണ്ണനെ തോളത്തെടുക്കുവാൻ
2. അമ്മതൻ തീരാത്ത ഭക്തി മതി
3. കുറൂരമ്മതൻ വാത്സല്യഭക്തി മതി
4. ഓമനക്കണ്ണനെ നന്നായറിയുവാൻ
5. ഓമനക്കവിളിൽ ഉമ്മ മതി
6. ഓർക്കാപുറത്താരായിരം ഉമ്മ മതി
7. തുവെണ്ണ തോൽക്കും തുമ്പപ്പൂ തോൽക്കും
8. പാൽമണം മാറാത്ത ചുണ്ടുകളിൽ
9. പഞ്ചാര ഉമ്മകൾ നൽകിടുമ്പോൾ…
10. അമൃതധാരയിൽ എല്ലാം മറന്ന്
11. തുള്ളി കളിച്ച് പാടുക, പാടുക കൃഷ്ണനാമം
12. നേടുക, നേടുക നിത്യാനന്ദം.