New York

Call Us : +1 (516) 589-0669

0091-Saayojyam

- Saayojyam

by

Krishna priya

on

സായൂജ്യം♥️

പല്ലവി
മരണമെത്തുന്ന നേരത്തു വന്നെന്റെ
മടിയിലിത്തിരി നേരം ഇരിക്കണേ…
മണ്ണുവാരിക്കളിച്ചൊരാ കൈകളാൽ
എന്നെ കെട്ടിപ്പുണർന്നൊരുമ്മയേകണേ…
അനുപല്ലവി
5. കുറുമ്പുകാട്ടിയ കുട്ടനെ ചട്ടിക്കീഴാക്കിയ
6. കുറൂരമ്മതൻ ഓർമ്മയിൽ നിൽക്കണേ…
7. ഹരിനാമമന്ത്രമുണരും ചുണ്ടുകളിൽ നീ
8. മധുരമാം പഞ്ചാരയുമ്മ നൽകണേ…
ചരണം
9. അമ്മിഞ്ഞപ്പാലിന്റെ മധുരം പോരാഞ്ഞേ
10. പൂതനതൻ പ്രാണൻ നുകർന്നവനേ…
11. അടിയന്റെ പ്രാണന്റെ രസവും നുകർന്നു നീ
12. സായൂജ്യമേകണേ പൊന്നുകണ്ണാ…