New York

Call Us : +1 (516) 589-0669

0090-Mokshapadham

- Mokshapadham

by

Krishna priya

on

മോക്ഷപഥം ♥️
16/6/26

——————————
[പല്ലവി]

1. മോഹക്ഷയ – മാണല്ലോ, മോക്ഷത്തിന്റെ – നേർപ്പൊരുൾ.
2. അഹന്തയും – മമതയും, അകലുമ്പോൾ – ആത്മബോധം.
3. സമാധാനം – എത്തുമ്പോൾ, കവാടങ്ങൾ – കാണാമാം.
4. ആനന്ദമാം – പീഠത്തിൽ, ഇരുന്നിട്ടും – നമ്മളീ.

[അനുപല്ലവി]
5. അല്പമാം – സുഖത്തിനായ്, അലയുന്നു – പാഴായി.
6. ಈശ്വരൻ – തന്നിട്ടോ, ഇന്ദ്രിയ – വാതിലുകൾ.
7. തന്നെയീ – അറിയാതെ, ഈശനെ – തേടുന്നു.
8. ഇന്ദ്രിയ – നിഗ്രഹം, ഉള്ളിൽ – നടക്കവേ.
[ചരണം 1]
9. വാസന – മായുമ്പോൾ, ബോധവും – ജ്വലിക്കുന്നു.
10. അജ്ഞാന – കറുപ്പാം, ആവരണം – നീങ്ങുമ്പോൾ.
11. സത്യം – നിത്യമായി, ഉള്ളിൽ – തെളിയുന്നു.
12. ഉള്ളതൊന്നും – ഉള്ളതല്ല, ഉള്ളതിന്നോ – നാശമില്ല.
[ചരണം 2]
13. കിട്ടേണ്ടതൊന്നുമല്ല, മോക്ഷമതെന്നറിയൂ.
14. സ്വന്തമാം – സ്വരൂപം, ഉള്ളതാണ് – എന്നുമാം.
15. ചിത്തം – ശുദ്ധമായി, മാറിടും – വേളയിൽ.
16. ബ്രഹ്മമാം – അഖിലവും, മുക്തിതൻ – മുത്തുകളാം.