തുഞ്ചത്ത് എഴുത്തച്ഛൻ❤️
കൈരളിതൻ പുണ്യമേളമൊരിക്കിയ
തുഞ്ചനാമൊരു ഗുരുനാഥന് പ്രണാമമേ!
വാനിൽ വാഗ്ദേവി വാഹനം വിസ്മയമാക്കി
കിളിപ്പാട്ടുണർത്തിയ മുത്തശ്ശന് പ്രണാമമേ!
ആനന്ദ ഭക്തിതൻ രസസുധ പകർന്നു നൽകി
കർണ്ണവിഷമെല്ലാം അമൃതാക്കി എഴുത്തച്ഛൻ!
ഭാവമാം ഭക്തിയെ ധ്യാനത്തിലെത്തിച്ചു
ചിത്തത്തിൽ ശാന്തിയെ തന്നൊരു ഗുരുവരൻ!
പാരിതിൽ ജ്ഞാനമാം പുണ്യനദിയൊഴുക്കി
പാവനമാക്കിയ തുഞ്ചൻ ഗുരുവരൻ!
കേകയും കളകാഞ്ചി മാലയും ചാർത്തി
ഗുരുനാഥൻതൻ മലരടികൾ വന്ദിപ്പൂ!