New York

Call Us : +1 (516) 589-0669

0087-Guruda sthuthi

- Guruda sthuthi

by

Krishna priya

on

ഗുരുഡ സ്തുതി❤️
1. പങ്കജനാഭന്റെ വാഹനമായ് വരും
2. പാവനമൂർത്തിയാം പക്ഷിരാജൻ
3. ചിറകടി ഒച്ചയാൽ പാപങ്ങളൊക്കെയും
4. ചിന്മയൻ തമ്പുരാൻ മാറ്റിടുന്നു
5. നാഗഭയങ്ങളെ ദൂരത്തെറിയുവാൻ
6. നാമം ജപിക്കുന്നു ഭക്തരെല്ലാം
7. മരതകവർണ്ണന്റെ ദാസനായ് വാഴുന്നോൻ
8. മാധവൻ ചാരെ നമ്മെ ചേർത്തിടുന്നു
9. അമൃതം കവർന്നു നീ അമ്മയ്ക്കായ് നൽകിയ
10. അതുല്യമാം മാതൃഭക്തിയല്ലൊ
11. വേദമന്ത്ര ധ്വനികളാലെ നീ എന്നും
12. വിണ്ണിലും മണ്ണിലും ശാന്തി പകരു