ഋതുദേവൻ♥️
പുലരൊളി ചുംബനമേറ്റൊരു നേരം,
2. പൂമുല്ല കാണുവാൻ മോഹിച്ചു ഞാൻ…
3. കണ്ടതു തന്നെ ഞാൻ വീണ്ടും കണ്ടു,
4. കണ്ണീരിലാഴ്ന്നൊരു കനവായി മാറി!
അനുപല്ലവി
5. പൂമുഖ മുറ്റത്തെ പൂമുല്ലത്തറയിൽ,
6. പൂമുല്ല മാറിതു കാട്ടുമുല്ലയാക്കി!
7. ജീവിതപ്പാച്ചിലിൻ തിരക്കുകൾ മാത്രമായ്,
8. തിരക്കിലീ ഋതുദേവൻ കാട്ടിയ കുറുമ്പ്!
ചരണം
9. കാട്ടുമുല്ലപ്പൂവിലായ് കൺകൾ പതിക്കവേ,
10. പൂക്കൾമേൽ വീണൊരീ സ്നേഹത്തിൻ തുള്ളികൾ!
11. മായാത്തൊരോർമ്മതൻ തണുപ്പാലെയാർക്കുമായ്,
12. പൂക്കൾതൻ മുകളിൽ ഹിമകണങ്ങളായി!
മകുടം
13. സൂര്യനായ് നീയെന്റെ മുന്നിൽ വന്ന നേരം,
14. ആ ഹിമബിന്ദുവിൽ കിരണങ്ങൾ പതിഞ്ഞു!
15. അരിമുല്ലപ്പൂക്കളായ് നാളെയവൻ വരുമെന്നോർത്ത്,
16. ആശതൻ പൂവായ് ഋതുദേവനെ കാത്തിരിപ്പൂ ഞാൻ!(2 രണ്ടു മേഖലകളിൽ കഴിവ് തെളിയിച്ച.ആൾ “ഇന്ദുചൂഡൻ ”
ഋതുദേവൻ,സൂര്യൻ)