New York

Call Us : +1 (516) 589-0669

0084-Kaalatheetham

- Kaalatheetham

by

Krishna priya

on

കാലാതീതം💙
യന്ത്രമല്ലിത്… കേവലം ഒരു  മർത്യ നിർമ്മിതില്ലിത്
യുഗങ്ങൾ തുന്നിയ രൂപ
രൂപലാവണ്യം
തൂലികാശില്പി  നിൻ ഹൃദയ ജാലികയിൽ വിരിയുമീ കൃതികൾ
വിന്റേജ് കാറുകൾ പോൽ .അനശ്വരം!
അനന്തവിഥിയിൽ
അനങ്ങാതെ നിൽക്കുമീ
പ്രൗഢ ഗരിമതൻ പ്രഭാവം
പുതുതലമുറ തൻ കൺകളിൽ
വിസ്മയ കനലുകൾ പൂക്കുന്ന കൗതുകം
നിൻ അക്ഷരങ്ങൾ രഥങ്ങൾ പ്രയാണം തുടരവേ
മണ്ണിൽ മറയാത്ത
നാദരൂപമാവട്ടെ
ചക്രങ്ങൾ പാടുമീ കാലത്തിൻ ഗീതവും
നിൻ വരികൾ തൻ .താളുവും ഒന്നായ്
തേഞ്ഞാലും മായാത്ത കൊത്തുപണികൾ പോൽ നിൻ ഹൃദയ ശില്പങ്ങൾ മിന്നട്ടെ
കാലം ശില്പിയായി തീർത്തോരി വിന്റേജ്കാറുകൾ പോൽ
കാവ്യശില്പം ജ്വലിക്കട്ടെ !