New York

Call Us : +1 (516) 589-0669

0083-Grihasthasramam

- Grihasthasramam

by

Krishna priya

on

ഗൃഹസ്ഥാശ്രമം

*
## പല്ലവി

1. ധന്യമീ ഭൂമിയിൽ ധന്യമീ ജീവിതം (12)
2. ധർമ്മവഴി താണ്ടും ഗൃഹസ്ഥാശ്രമം… (12)
3. തണലായ് മാറണം അത്താണിയാകണം (12)
4. ഉലകിന്റെ കാവലായ് മാറിടേണം… (12)

## അനുപല്ലവി

1. ബ്രഹ്മചാരിക്കും സന്യാസിക്കും താങ്ങായി (12)
2. അവനീതലത്തിൽ പുണ്യമാകണം, (12)
3. മാതാപിതാക്കളെ കൃഷ്ണമണിയായ് (12)
4. പ്രാണസഖിയെ പ്രാണനായ് കാക്കണം… (12)

## ചരണം

1. നേർവഴിയിൽ ധനം നേടി അതിഥിയെ (12)
2. ദൈവമായ് കണ്ട് നീ പൂജിച്ചിടണം, (12)
3. സ്വന്തം സുഖങ്ങൾ ത്യാഗം ചെയ്തും നീ (12)
4. സമൂഹത്തിൻ നന്മയ്ക്കായ് വാണിടേണം. (12)
5. കടമകൾ തീർത്തു മുന്നേറിടുമ്പോൾ (12)
6. നാഥന്റെ പുഞ്ചിരി കൂടെയുണ്ടാകും, (12)
7. ധർമ്മം പുലരുന്ന വീടൊരു കോവിൽ (12)
8. അവിടെ വസിക്കും ദൈവങ്ങൾ പോലും..