New York

Call Us : +1 (516) 589-0669

0082-Karalile kannan

- Karalile kannan

by

Krishna priya

on

“കരളിലെ കണ്ണൻ”
——————

കരളിൽ വിരിയുന്ന കണ്ണനെന്നും
കരളിന്നമൃതായ് തീർന്നിടേണം….
പൊന്നിൻ പുലരിയിൽ പൊൻ കണിയായ്
എൻ പ്രാണനിൽ വന്നു തെളിഞ്ഞിടേണം….

കാരുണ്യനേത്രനായ് നീ വരുമ്പോൾ
ആനന്ദബാഷ്പം നിറയുന്നെന്നിൽ
തൃക്കാൽക്കൽ വയ്ക്കുമീ അശ്രു പൂക്കൾ
പുഞ്ചിരിപ്പൂക്കളായ് നൽകിടേണം
തിരികെ നൽകിടേണം….

കിങ്ങിണിയാകുമാ കർണികാരപൂ
എൻ മനമാകെ നിറഞ്ഞിടുമ്പോൾ
മാനസപൂജ ഞാൻ ചെയ്തിടുന്നേ
അത്തൽ കളഞ്ഞെന്നെ കാത്തിടേണേ
നീ കാത്തിടേണേ….

———————————————
കൃഷ്ണപ്രിയ