” നരസിംഹമൂർത്തി ”
——————
ഹരേ കൃഷ്ണാ…
നരസിംഹമൂർത്തേ….
നാലമ്പലത്തിൽ നറുതേൻ നുകരുന്ന
നാരായണക്കിളിപോൽ ഞാൻ മാറി
സർവ്വം മറന്നന്ന് നാമം ജപിയ്ക്കുമ്പോൾ
നിറദീപ ശോഭയിൽ നിന്നെ കണ്ടു
നിറമാലയാഭയിൽ തെല്ലു കണ്ടു
താരകം ചിമ്മും പോൽ മുഖവും കണ്ടു
എന്റെ നരസിംഹമൂർത്തിയെ മുന്നിൽ കണ്ടു
ഉഗ്രം വീരം മഹാ വിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം
കുണ്ടൂരപ്പാ… കാരുണ്യമൂർത്തേ
കുറൂരമ്മതൻ വിളി കേട്ടുവോ
കുറുമൊഴിയായ് ഞാൻ ചൊല്ലിയതെല്ലാം
കുറുമ്പന്റെ മനസ്സിൽ നിറഞ്ഞുവെങ്കിൽ
എനിയ്ക്കായ് ഏകുക നിൻ പാദതീർഥം
കുണ്ടൂരപ്പാ… കാരുണ്യമൂർത്തേ
കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോനമ:
എന്നാണിനി ഞാൻ കാണുന്നതൊന്ന്
എൻ ജീവനാഥന്റെ ദിവ്യരൂപം
പ്രാണൻ വെടിഞ്ഞങ്ങ് പോകുമ്പൊഴേയ്ക്കും
ഞാനിനി നിന്നെ എന്നു കാണും
ഓർത്താൽ ഒരു മാത്ര അകതാരിലറിയാതെ
നിറയുന്നാനന്ദവർഷം
കുണ്ടൂരപ്പാ… കാരുണ്യമൂർത്തേ
ഉഗ്രം വീരം മഹാ വിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം
———————————————
കൃഷ്ണപ്രിയ