” നാഗത്താൻ കാവ് ”
——————
നാഗത്താൻ കാവിലെ വേല നാളിൽ
നൂറും പാലും നൽകിടേണം
നൂറും പാലും സ്വീകരിയ്ക്കാൻ
ഉള്ളുരുകീ ഒന്നു പാടിടേണം
നാഗ കുണ്ഡലിനി ചൈതന്യവും
ഉമാ പതിയുടെ കാരുണ്യവും
കണ്ടു വണങ്ങുന്നേ കൈ തൊഴുന്നേ
നിത്യവും ഞങ്ങളെ കാത്തീടേണേ
പ്രകൃതിയാം നൽ നിവേദ്യം
നൂറും പാലും പാൽപ്പായസവും,
എന്നകതാരിനാൽ നേദിയ്ക്കുന്നേ
ഭക്തിയോടെന്നും സേവിയ്ക്കുന്നേ
കാവിൽ കുടികൊള്ളും അമ്മയിന്ന്
മഞ്ഞളിലാറാടി നിന്നിടുന്നേ
അമ്മതൻ കാരുണ്യ കണ്ണുകളാൽ
തുമ്പങ്ങളെല്ലാം നീക്കിടേണേ
ജന്മജന്മാന്തര പുണ്യമല്ലോ
ജനിമൃതി തൻ മോക്ഷമല്ലോ
നിത്യവും നിൻ മുന്നിൽ എത്തിടുവാൻ
അത്തലില്ലാതെ നീ കാത്തിടേണേ
———————————————
കൃഷ്ണപ്രിയ