” ഗുരുദേവൻ ”
——————
അന്നാദ്യം കണ്ട നാൾ
ഗുരുനാഥനെൻ കാതിൽ
അരുമയായ് ഓതിയ കാര്യം
അച്ഛനാണെന്നറിയൂ നീ
അച്ഛനായ് കാണുകെന്നെ
എല്ലാം നീ ഗുരുദേവാ
എല്ലാം നീ ഗുരുദേവാ
എല്ലാം നീ ഗുരുദേവാ
എല്ലാം നീയേ….
കുട്ടിക്കുറുമ്പുള്ളൊരെന്നെ
അന്നു ചട്ടം പഠിപ്പിച്ചതല്ലേ
കണ്ണന്റെ കുഴൽനാദം
ഓർമ്മയിൽ കോർത്തൊന്ന്
താലോലമായ് തലോടി
മെല്ലെ അമ്മയായ് ചേർത്തണച്ചു
അന്നു നീയേകിയ നവനീത ഭാവം
നിറഞ്ഞു തൂവുന്നിതാ
നവനീത കണ്ണനായ് കരളിന്റെ ഉണ്ണിയായ്
എന്നിലെ കാവേരിയായ്
ഗുരുവേ എന്നിലെ കാവേരിയായ് നീ
അച്ഛൻ അച്യുതനായി മാറേ
എന്നിൽ നിന്നെല്ലാം എടുക്കവേ
അച്യുതനാക്കിടണേ എന്നെ നീ
അച്യുതനാക്കിടണേ….
———————————————
കൃഷ്ണപ്രിയ