New York

Call Us : +1 (516) 589-0669

0077-Aaa Nimishaghalil

- Aaa Nimishaghalil

by

Krishna priya

on

ആ നിമിഷങ്ങളിൽ…

1. ആ നിമിഷത്തിൽ നമ്മൾ തനിയെ നിൽപൂ…
2. മിഴികൾ കണ്ടിട്ടും കാണാതെ നിൽപൂ…
3. കരയില്ലൊരിക്കലും ചിരിക്കില്ലൊരിക്കലും…
4. പ്രപഞ്ച സത്യമേ വിറങ്ങലിച്ചു നിൽപൂ…
5. മധുരമാം നൊമ്പരമീ ജീവിതമെങ്കിലും…
6. മരണമേ നീ മാത്രമാണന്ത്യ സത്യം…
7. അന്നു നിൻ നെഞ്ചിൽ കൊടുത്തൊരു സ്നേഹം…
8. അളവുകൾ കൂടിയതെന്നോർത്തു നൊന്തു…
9. തിരികെ ലഭിച്ചൊരു പ്രണയത്തിൻ അളവുകൾ…
10. കുറഞ്ഞുപോയെങ്കിലും ചുണ്ടിലൊരു പുഞ്ചിരി…
11. ആടിയ വേഷം തിമിർത്താടിയ പ്രഭയായ്…
12. കരളിൽ നിറയുന്ന സ്നേഹമന്ദഹാസവുമായ്…
13. ആ നിമിഷങ്ങളിലും എൻ ചുണ്ടിൽ വിടരട്ടെ…
14. മായാതെ നിൽക്കട്ടെയീ മന്ദഹാസം എന്നും…
15. നോക്കിക്കാണാൻ നിങ്ങൾക്കു കരുത്തുണ്ടെങ്കിൽ…
16. യാത്രയാക്കൂ എന്നെ പുഞ്ചിരിയോടെ നിങ്ങൾ…