ചന്ദനക്കണ്ണൻ♥️
പല്ലവി (Pallavi)
ചന്ദനക്കണ്ണാ നിൻ… ചാരെ വരിക നീ, ചന്തമേറുന്നൊരു… തങ്കക്കുടമേ വാ. — പൊന്നിൻ പിറന്നാൾ നാൾ… പൊൻപുലരി വന്നല്ലോ, പൊന്നുണ്ണീ നീരാടി… പൂമേനി കാട്ടൂ നീ.
അനുപല്ലവി (Anupallavi)
5. പിഞ്ചുവിരൽത്തുമ്പാലെ… നെഞ്ചം കവരും നീ,
6. കൊഞ്ചിച്ചിരിക്കും നിൻ… കുറുമ്പുകൾ മധുരമേ! ചരണം (Charanam)
7. “കുമാരനല്ലേ നീയെൻ… കുളിർമണി തങ്കമേ, —
8. കുസൃതികൾ കാട്ടി നീ… ചളിയിൽ നടപ്പതെന്തേ? —
9. കുളിർനീരാടി വരാൻ… തുള്ളി ഓടി വാ നീ…” —
10. എന്നോതിയ യശോദതൻ… ആർദ്രമൊഴികൾ കേട്ട്, —
11. മന്ദസ്മിതപ്പൂക്കൾ… മന്ദം പൊഴിച്ചെൻ മുന്നിൽ, —
12. ആനന്ദഭൈരവിയായ്… ആത്മാവിൽ നിറഞ്ഞെൻ
കണ്ണാ……