New York

Call Us : +1 (516) 589-0669

0074-Madhura vedhana

- Madhura vedhana

by

Krishna priya

on

മധുരവേദന🩷

പല്ലവി:
മനസ്സാകും ക്യാൻവാസിൽ ഞാൻ വരയ്ക്കും…
ചിന്തകൾ തൻ വിരലാൽ ചിത്രങ്ങൾ ഞാൻ…
(മനസ്സാകും…)
അനുപല്ലവി:
സപ്തവർണ്ണ ചായക്കൂട്ടുമായ് നിത്യവും…
അമൂർത്ത ചിത്രങ്ങൾ മെല്ലെ വരയ്ക്കവേ…
നവരസ ഭാവങ്ങൾ വർണ്ണങ്ങളിൽ ലയിച്ചേ…
അറിയുന്നു നമ്മൾതൻ പോരായ്മകൾ…
(മനസ്സാകും…)
ചരണം 1:
കാലത്തിനപ്പുറം പോകാനറിയാതെ…
ഇത്രയേ ഉള്ളൂ എന്നോതുമീ വാർദ്ധക്യം…
നെറ്റിയിൽ വീണൊരു വരക്കുറിയായെൻ…
ശിരസ്സിലണിയിച്ചു മുല്ലമാല…
(മനസ്സാകും…)
ചരണം 2:
കുങ്കുമ വർണ്ണത്തിൽ അരുണിമ ചാലിച്ച…
ആത്മ പ്രകാശമീ സുന്ദര വാർദ്ധക്യം…
ജീവിതം മധുരമാം വേദനയെന്നറിഞ്ഞ്…
അമൃതഫലം പോൽ സ്വപ്നങ്ങളെ വീണ്ടും…
തലോടിടുന്നു… ഈ വാർദ്ധക്യം…
(മനസ്സാകും…)