വേഴാമ്പൽ❤️
പല്ലവി]
1കർക്കിടകക്കാറ്റിലീ പെയ്യുന്നു…
2കർപ്പൂര മാരിക്കുളിർ ചന്തം…
3ആരെയും കൂസാതെ പെയ്യുമീ രാവിൽ
4ആത്മാവിൽ കുളിരിൻ സുഗന്ധം…
[അനുപല്ലവി]
5. ഇടവിട്ടു പെയ്യുമീ മാരിതൻ തുള്ളികൾ
6. ഇതളായി ഉള്ളിൽ പൊഴിയുമ്പോൾ.
..7. അറിയാതെ വീശുന്ന തെന്നലിൽ എങ്ങോ
8. പ്രണയത്തിൻ പനിനീർ തളിക്കുമ്പോൾ…
[ചരണം 1]
9. പഴയൊരു തറവാട്ടു തിണ്ണയിൽ വീഴും-
10. മഴയുടെ ഭാവങ്ങൾ കാണേ…
11. കാർമുകിൽ പ്രണയം കൊതിച്ചിടും നെഞ്ചിൽ
12. വേഴാമ്പൽ കാത്തിരിപ്പേറെ..
.[ചരണം 2]
13. മഴപെയ്തു തോരാത്ത വേഴാമ്പൽ നെഞ്ചിൽ
14. നിൻ ഗാന ലഹരിയുണരൂ..
.15. ഒരു മാത്ര പോലും പിരിയാതെ രാവിൽ
16. നിൻ പാട്ടിലായ് ഞാൻ ലയിപ്പൂ…