New York

Call Us : +1 (516) 589-0669

0071-Tholvi

- Tholvi

by

Krishna priya

on

തോൽവി♥️

നീലച്ചന്തമേറും കണ്ണാ നിൻ ചാരെ
2. നീളുന്ന കൺമുനയാൽ നോക്കി രാധയും
3. പൂവല്ലിക്കാടുകൾ തോറും നടന്നും
4. പുഞ്ചിരി തൂകി ഓടിക്കളിച്ചും
5. ഈണത്തിൽ പാട്ടുകൾ പാടി രസിച്ചും
6. ഈറൻ മലരുകൾ നുള്ളി
കളിച്ചു
7. എങ്ങാനും പോകാതെ എന്നെ നീ നോക്കി
8. മെല്ലെപ്പിടിച്ചെന്നെ ചേർക്കാൻ വരല്ലേ
9. പാദസരങ്ങൾ കിലുങ്ങുമീ നേരത്ത്
1o ആരുമില്ലാത്ത ഒരു
ആറ്റുവരമ്പിൽ
എന്നെ പിടിച്ചു നീ
മാറോടുണച്ചപ്പോൾ
12. തോറ്റുപോയ് കണ്ണാ   സ്നേഹത്തിൻ  മുന്നിൽ!