New York

Call Us : +1 (516) 589-0669

007-Pranayapoothinkal

- Pranayapoothinkal

by

Sathish menon

on

പല്ലവി
നീലരാവിൻ മാറിൽ വിരിയും പ്രണയപൂത്തിങ്കളായ്,
താരകാപ്പെണ്ണിൻ മിഴി നോക്കി കാത്തിരിപ്പൂ ഞാൻ…
അത്രമേൽ തളർന്നു ഞാൻ നിൻ മടിത്തട്ടിൽ വീഴവേ,
നെഞ്ചോടു ചേർത്തുറക്കൂ… ആർദ്രലോലയായ്…
അനുപല്ലവി
ഒരു കുഞ്ഞായ് മാറി ഞാൻ നിൻ ഹൃദയതാളത്തിൽ,
മൗനങ്ങളാൽ നമ്മൾ പ്രണയശ്രുതി മീട്ടവേ…
പ്രാണന്റെ പ്രാണനായ് നീ നെറ്റിയിൽ ചാർത്തുമീ,
സ്നേഹാർദ്രമുദ്രയെൻ വിരഹതാപം മായ്ക്കുന്നുവോ…
ചരണം
കസ്തൂരി മണമുള്ള കൂന്തൽ തഴുകി വരും കാറ്റിൽ,
എൻ.ചന്ദനഗന്ധo
നിൻ നെഞ്ചിൽ പടർന്നു പെയ്യവേ…
പ്രണയം കനത്തു
നീ ചന്ദ്രകാന്തക്കല്ലായ് മാറുമ്പോൾ,
കവിതകൾ നിന്നിൽ നിന്നെന്നിലേക്ക് ഒഴുകവേ…
ഗന്ധർവ്വ വീണ തൻ തന്ത്രികൾ മീട്ടുന്നിതാ,
അലയടിക്കും സ്വരരാഗ സുധാരസമായ്…
നനയുമീ രാവിലൊരു പ്രണയപ്പെരുമഴയായ് നീ,
എൻ ആത്മാവിൽ കുളിരായി പെയ്യാൻ വരൂ പ്രിയേ…