ദേവവാദ്യം❤️
പല്ലവി
മരക്കുറ്റി തന്നിൽ ശിവരൂപം കാണാം,
ഉതിരുന്ന നാദത്തിൽ ശക്തിയെ കേൾക്കാം.
ഇടന്തല വലന്തല തുകലിന്റെ ഭംഗിയിൽ,
അർദ്ധനാരീശ്വര ഭാവം ജ്വലിക്കാം!അനുപല്ലവി
കുറ്റിയിൽ ബ്രഹ്മാവിൻ രൂപം തെളിയുന്നു,
വട്ടങ്ങൾ സൂര്യനും ചന്ദ്രനുമാകുന്നു.
നാല് ജീവനുകൾ വേദങ്ങളാകുന്നു
,ആറ് സുഷിരങ്ങൾ ശാസ്ത്രങ്ങളാകുന്നു
.ചരണം
അറുപത്തിനാല് കലകൾ തൻ ചരടുകൾ,
പ്രണവ മന്ത്രമാം കച്ചയുമണിഞ്ഞ്,
ഡമരുവിൻ രൂപത്തിൽ പരമശിവൻ തന്നുടെ
,തിരുനടയിൽ വാഴുന്ന ദേവന്റെ വാദ്യം
.ശിവശക്തി സംഗമ നാദപ്രവാഹമിത്,
ശ്രീ ഗുരുവായൂരമ്പല നടയിലെ പുണ്യം.
ദേവലോക സംഗീതം ഭൂമിയിൽ പകരുന്ന,
നാദബ്രഹ്മ രൂപമാം ഇടയ്ക്ക തൻ നാദം!