New York

Call Us : +1 (516) 589-0669

0067-Aanandhakka kathirukal

- Aanandhakka kathirukal

by

Krishna priya

on

ആനന്ദക്ക കതിരുകൾ♥️

1. അമ്പാടി കണ്ണന്റെ തിരുമുറ്റത്താകെ ആനന്ദക്കതിരുകൾ നിറയുന്നു!
2. കൊയ്തു നാം കൊണ്ടുവന്നീ കതിരുകളെല്ലാം കണ്ണന്റെ കാൽക്കൽ സമർപ്പിച്ചു!
3. പൊന്നൊളി ചിന്തുന്ന തിരുനട തന്നിൽ പുഞ്ചിരിപ്പൂവുകൾ നിറയുന്നു!
4. ഇല്ലത്തെ പത്തായ മുറ്റത്തുമെങ്ങും ഐശ്വര്യപ്പൊലിമകൾ നിറയുന്നു!
5. കാർവർണ്ണൻ കാരുണ്യപ്പൂമഴ പെയ്യുമ്പോൾ ഭക്തന്റെ നെഞ്ചിലും നിറയുന്നു!
6. നാടിന്റെ നന്മ തൻ ഉത്സവമായിതാ തൃപ്പുത്തരി നാളിൽ നിറയുന്നു!
7. പുത്തരി നെല്ലിന്റെ മണം പരക്കുമ്പോൾ പുത്തരിപ്പായസച്ചെമ്പ് വെച്ചു!
8. ഉണ്ണിക്കണ്ണന്റെ തിരുനാവിൽ വെക്കുവാൻ അമൃതൂറും നിവേദ്യം നിറയുന്നു!
9. പുതിയൊരു നെല്ലിന്റെ കുത്തിയരിയുമായി പുത്തൻ ശർക്കരപ്പാവു കാച്ചി!
10. ഉണ്ണിക്കണ്ണന്റെ പൂജയ്ക്കായെപ്പൊഴും പുത്തരിപ്പായസം നിറയുന്നു!
11. കണ്ണന്റെ പൂമേനി കണ്ടു വണങ്ങുമ്പോൾ കൺകളിൽ ആനന്ദ ബാഷ്പങ്ങൾ!
12. വാഴട്ടെ വാഴട്ടെ ഉണ്ണിക്കണ്ണൻ സദാ വാനിലും മണ്ണിലും നിറയുന്നു!