New York

Call Us : +1 (516) 589-0669

0065-Bheethi

- Bheethi

by

Krishna priya

on

ഭീതി♥️

പല്ലവി]
കാരണം കാണാതെ കാർവർണ്ണാ ഉള്ളിൽ… വന്നു നിറയുന്നതാണെൻ ഭീതി…
2ചാരെ നീയുണ്ടെങ്കിൽ മാധവാ എന്നിൽ… ഒട്ടുമില്ലല്ലോ ജന്മഭീതി…
[അനുപല്ലവി]
3. ഏകാന്തയാകുമ്പോൾ ഒന്നുമറിയാതെ… ആത്മാവിലുണരുന്നൂ രാഗഭീതി…
4. അറിയാതെൻ നെഞ്ചിൽ വന്നു നിറയുന്നൂ… കണ്ണീരിലലിഞ്ഞതാം ഭീതി..
{ചരണം 1}
5. ആരോരുമറിയാതെ കണ്ണീരിൽ തങ്ങുമെൻ… നോവുന്നൊരാത്മാവിൻ ഭീതി.
6. കണ്ണാ നിൻ കൈകൾ വന്നു കരം പിടിച്ചാലോ… മായുമീ മനസ്സിന്റെ ഭീതി…
7. അന്നു തുടങ്ങിയതാണെൻ മനതാരിൽ… ഇന്നും പിടയുന്നൊരാ ഭീതി
8. വാനിൽ നീ അയക്കുന്ന കാർമുകിൽ കാണുമ്പോഴും.. മാറുന്നു മാനസ ഭിതി.
[ചരണം 2]
9. മാധവ ചിന്തകൾ ഉള്ളിൽ തുളുമ്പുമ്പോൾ… മായുന്നീ ജന്മത്തിൻ ഭീതി…
10. പുലരിയിലുണർത്തുമീ വേണുഗാനവും… നിശിയിൽ തഴുകുമീ മുരളീരവവും…
11. കൂട്ടായെൻ കൂടെ നീ എപ്പോഴുമുണ്ടെന്ന… സ്വപ്നങ്ങൾ താലോലിപ്പൂ ഞാൻ…
12. കൂടെ ഞാനുണ്ടെന്ന നിൻ മഴക്കിലുക്കം… കേൾക്കാൻ കൊതിപ്പൂ എൻ ജീവൻ…