New York

Call Us : +1 (516) 589-0669

0063-Vavubali

- Vavubali

by

Krishna priya

on

വാവുബലി♥️
പല്ലവി (Pallavi)

1. കർക്കിടക വാവുദിനം പുണ്യം പെയ്യും നാളായ്
2. ഓർത്തു പ്രാർത്ഥിപ്പൂ സദാ നാം പൂർവികരെ

അനുപല്ലവി (Anupallavi)
3. ദക്ഷിണായന സൂര്യപ്രഭയിലുണരും പിതൃപുണ്യവേളയിതാ
4. എള്ളും പൂവും ജലവും തൂകും പുണ്യ ബലിതർപ്പണനേരം
5. “സ്വധാ” മന്ത്രമുതിരും ചൂണ്ടിൽ ആത്മീയ ശുദ്ധിയുണരുമ്പോൾ
6. പൂർവികർ തന്ന തണലിൻ ഓർമ്മകൾ ഉള്ളിൽ ദീപമായ് മാറും
ചരണം (Charanam)
7. പുണ്യതീരങ്ങൾ തോറുമിതാ ഭക്തിതൻ അലകളുയരുന്നു
8. വ്രതശുദ്ധിയോടെ ഭക്തരൊഴുകും പ്രാർത്ഥനാ വേളയിതാ
9. ജലാശയത്തിൽ മുങ്ങി നിവരുമ്പോൾ പ്രകൃതി ചൈതന്യമേകും
10. പോയകാല സ്മൃതിയാല ഇന്നിൽ നല്ലൊരു ആരോഗ്യം നേടാം
11. ഭാവിതൻ തലമുറയ്ക്കായ് ഉത്തമ സംസ്കാരം നൽകാം
12. പൂർവികർക്കേകും അർച്ചനകൾ ജന്മസാഫല്യമാകും!