സ്വകാര്യ .അഹങ്കാരം
പല്ലവി
എന്റെ സ്വകാര്യ അഹങ്കാരമാണ് നീ…
എന്റെ മനസ്സിന്റെ അലങ്കാരമാണ് നീ…
എന്തും പറയാൻ… എല്ലാം പങ്കിടാൻ…
എന്നും എനിക്ക് നീ എല്ലാമാണ് നീ…
ചരണം
പൂനിലാവത്ത് ഞാൻ ഒറ്റക്കിരിക്കുമ്പോൾ
പൂന്തെന്നലായി വന്നു തഴുകിയുറക്കും നീ
ആലസ്യമായി ഞാൻ വാടിത്തളരുമ്പോൾ
ആദ്യതാളം കൊട്ടി പാടി ഉണർത്തും നീ
സ്വപ്നാടനങ്ങളിൽ ഞാനും മുഴുകിക്കിടക്കവേ
തൊട്ടുതലോടി ഉണർത്താൻ നീ വരും
അല്പം പരിഭവം തോന്നുമ്പോഴൊക്കെയും
അപ്സരസ്സായി നീ മുൻപിൽ വരും
കണിമലർ ചിരിതൂകി മുൻപിൽ വരും
മുൻപിൽ വരും…
എൻ ഹൃദയത്തിൽ നീ നിറഞ്ഞു നിൽക്കവേ…
നിന്നിലായ് ഉണരുമെൻ ശിവലോകം!