ആടാടു മയിൽപീലി ചൂടും കണ്ണാ നിൻ
ചുവടുകൾക്കൊപ്പം ഞാൻ ഉരുകി നിൽപ്പു (2)
ഓടക്കുഴൽ നാദമായി ഒഴുകി വായോ നിൻ
ഓളങ്ങളിൽ ഞാനൊരു വെണ്ണയാകാം
വെണ്ണയാകാം
കണ്ണിലെ തിളക്കമാം കവിത പാടു നിൻ
അധരത്തിൽ പുഞ്ചിരി അമൃതമാകു
നുണക്കുഴി കവിളിലെ കുസൃതി കാണാൻ നിൻ
കാതുകളിൽ ആടിടും നിൻ പൊൻ കുണ്ഡലം
പൊൻ കുണ്ഡലം
ഇളങ്കാറ്റിൽ ഇളകുന്നതളിരില താളം നിൻ പിഞ്ചു പദസ്വര മുത്തായ് കിലുങ്ങു
ഓർമ്മയിൽ ഞാൻ നിന്റെ വെണ്ണയായ് .മാറി ഇതാ
കണ്ണാ നിൻ – മുന്നിൽ
ലയിച്ച ലിയുന്നു
ലയിച്ച ലിയുന്നു