New York

Call Us : +1 (516) 589-0669

0050-Sangeetha Sagara Sudha

- Sangeetha Sagara Sudha

by

Sathish menon

on

കൃഷ്ണകൃപാ തവ കീർത്തനമാല്യം,
ഭക്തിയും ജ്ഞാനവും നൽകിടും അമൃതം. (2)
 പ്രേമഭക്തിയാൽ  കന്മഷം തീർക്കും
ഉരുകുമീ വെണ്ണപോൽ പാവന ഭാവം. (2)
നവനീത മധുര സുഗന്ധവുമായി,
ഒഴുകുമീ സംഗീത സുധാരസ ധാര. (2)
ഭക്തരിൽ ആനന്ദ വർഷം ചൊരിയും,
കൃഷ്ണന്റെ ദിവ്യാനുഭൂതി തൻ തീർത്ഥം
 
 
 ഭാഷകൾ പലതാൽ തീർത്തു നീയെന്നും,
ഭക്തിസാന്ദ്രമാം ഗീതങ്ങൾ മണ്ണിൽ. (2)
പുതുനാമ്പുകൾക്കായ് ഏകി നീയെന്നും,
പാടുവാൻ സുന്ദര നല്ലൊരു വേള. (2)
പരകോടി ദർശന നിർവാണമേകും,
ആത്മീയ ഭാവമാം ഭജഗോവിന്ദം. (2)
അഴകേറും ആ   ദിവ്യ കഥകളിപ്പദവും,
കാതിൽ വീഴും  പ്രണയാർദ്രമാം മൊഴിയും.
 
രാഗവും താളവും ലയവുമായി,
ശ്രുതി ചേർന്നൊഴുകുമീ ഗാനവുമായ്. (2)
അളകനന്ദാ നദി പോൽ ശാന്തമായ്,
ഒഴുകുമീ പുണ്യ പ്രവാഹവുമായ്. (2)
അകലെയെങ്കിലും നെഞ്ചിൽ തുടിക്കും,
മാതൃഭാഷ തൻ ആയിരം   സ്പന്ദനം
പ്രവാസി പ്രതിഭ തൻ ഗീതങ്ങളെന്നും,
കൈരളി മാതാവിൻ ആനന്ദഗീതo
കൃഷ്ണകൃപാ  നാമസങ്കീർത്തന മാല,
സംഗീത  സുധാ രസ സാഗരമായി 
ജഗദ്ഗുരു പാദ പദ്‌മങ്ങളിൽ  , അർപ്പിച്ചു
മോക്ഷ ബിന്ദുവി ലായ് ലയിക്കട്ടേ ഈ ജന്മം! (2)